ഹര്‍ത്താല്‍: അക്രമികളുടെ ദൃശ്യം പകര്‍ത്തി നല്‍കാന്‍ പോലിസ് അഭ്യര്‍ഥന

റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ 9497998995 എന്ന നമ്പറിലോ സമീപത്തെ പോലിസ് അധികാരികള്‍ക്കോ കൈമാറണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍: അക്രമികളുടെ ദൃശ്യം പകര്‍ത്തി നല്‍കാന്‍ പോലിസ് അഭ്യര്‍ഥന


തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മസമിതി ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് പോലിസ്. ഇതു സംബന്ധിച്ച


അഞ്ചു നിര്‍ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.


സിസിടിവി കാമറകള്‍ ഓണ്‍ ചെയ്ത് റെക്കോഡിങില്‍ ഇടുക, അക്രമസംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുക, അക്രമികളുടെ വാഹനങ്ങളുടെ നമ്പര്‍ പതിയുന്ന രീതിയില്‍ ചിത്രങ്ങള്‍/ വീഡിയോ എടുക്കുക, അക്രമികള്‍ ആയുധങ്ങളുമായി സംഘടിക്കുന്നത് അറിഞ്ഞാല്‍ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുക, അക്രമികള്‍ മുഖം ടവല്‍ കൊണ്ട് മറച്ചാലും പോലിസിന് തിരിച്ചറിയാല്‍ നിലവില്‍ സംവിധാനമുള്ളതിനാല്‍ മുഖം സൂം ചെയ്ത് റെക്കോഡ് ചെയ്യുക എന്നിവയാണ് നിര്‍ദേശങ്ങള്‍. ഇങ്ങനെ റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ 9497998995 എന്ന നമ്പറിലോ സമീപത്തെ പോലിസ് അധികാരികള്‍ക്കോ കൈമാറാം.അതേസമയം, ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നു പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES

Share it
Top