Sub Lead

ബിജെപി സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം

വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് മൂന്നംഗ ബിജെപി പ്രതിനിധികള്‍ ഇവിടം സന്ദര്‍ശിച്ചത്.

ബിജെപി സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം
X

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍നിന്ന് കേവലം 30 കി.മീറ്റര്‍ മാത്രം അകലെയുള്ള ഭട്ട്പാരയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷ ബാധിത നഗരത്തില്‍ ബിജെപി സംഘം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് മൂന്നംഗ ബിജെപി പ്രതിനിധികള്‍ ഇവിടം സന്ദര്‍ശിച്ചത്.

സംഘം തിരിച്ചു പോയതിനു തൊട്ടുപിറകെ ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ ഇരു സംഘവും പരസ്പരം കല്ലേറും നടത്തി. മുതിര്‍ന്ന ബിജെപി നേതാവ് എസ്എസ് അലുവാലിയ, ബിജെപി എംഎല്‍എ സത്യപാല്‍ സിങ്, ബി ഡി റാം എന്നിവരാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബട്പാരയില്‍ സന്ദര്‍ശനം നടത്തിയത്. അക്രമികളെ പിരിച്ചുവിടാന്‍ മേഖലയില്‍ വന്‍തോതില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശവാസികളും പോലിസും ഏറ്റുമുട്ടിയതായും റിപോര്‍ട്ടുകളുണ്ട്.രണ്ടുപേര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വന്ന പ്രദേശവാസികള്‍ക്ക് നേരെ പോലിസ് ലാത്തിവീശുകയായിരുന്നു. പോലിസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയായിരുന്നു പോലിസ് നടപടി.

ബട്പരയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശങ്ക രേഖപ്പെടുത്തിയതായി അലുവാലിയ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇരകളാക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

Next Story

RELATED STORIES

Share it