- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാമറ ദൃശ്യങ്ങള്‍ പരിശോധിക്കൂ, താന്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല; ഗവര്‍ണറുടെ ആരോപണം നിഷേധിച്ച് ഇര്‍ഫാന്‍ ഹബീബ്
. ആരിഫ് മുഹമ്മദ് ഖാനുമായി മുന്‍പ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. താന്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം നിഷേധിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. താന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് സ്വകാര്യ ചാനലിനോട് പറഞ്ഞു.ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എല്ലാം സംഭവിച്ചത് ക്യാമറകള്‍ക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
സംശയമുള്ള ആര്‍ക്കും കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാം. താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളല്ല. അതിനാല്‍ ഡല്‍ഹി ഗൂഡലോചയില്‍ തനിക്ക് പങ്കില്ല. സാധാരണ ജനങ്ങള്‍ക്കില്ലാത്ത സുരക്ഷാ പ്രോട്ടൊക്കോള്‍ ഗവര്‍ണര്‍മാര്‍ക്ക് ഉള്ള രാജ്യമല്ല താന്‍ ആഗ്രഹിച്ചത്.
ആരിഫ് മുഹമ്മദ് ഖാനുമായി മുന്‍പ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. താന്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.
തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഇര്‍ഫാന്‍ ഹബീബ് തനിക്ക് നേരെ വരുമ്പോള്‍ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേയെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഇര്‍ഫാന്‍ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു. പ്രതിഷേധിക്കാനാണെങ്കില്‍ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താന്‍ നേരിട്ട് നടപടികള്‍ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവര്‍ക്ക് വേദി വിട്ടിറങ്ങണമെങ്കില്‍ ഗവര്‍ണര്‍ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT