Sub Lead

'എത്ര വിക്കറ്റ് പോയി'; മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രിയുടെ ചോദ്യം വിവാദത്തില്‍

എത്ര വിക്കറ്റ് പോയി; മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രിയുടെ ചോദ്യം വിവാദത്തില്‍
X

ന്യൂഡല്‍ഹി: നൂറിലേറെ കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയ്ക്കിടെ ക്രിക്കറ്റ് സ്‌കോര്‍ ചോദിച്ച ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡ്യേയുടെ നടപടി വിവാദത്തില്‍. ഞായറാഴ്ച വൈകീട്ട് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, അശ്വിനികുമാര്‍ ചൗബെ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് മംഗള്‍ പാണ്ഡേയയുടെ പരാമര്‍ശം. ചര്‍ച്ചയ്ക്കിടെ ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തിന്റെ സ്‌കോര്‍ സംബന്ധിച്ചായിരുന്നു ചോദ്യം.'എത്ര വിക്കറ്റുകള്‍ പോയി' എന്ന മന്ത്രിയുടെ ചോദ്യത്തിന് ചര്‍ച്ചയ്ക്കിടെ സമീപത്തുണ്ടായിരുന്നയാള്‍ നാലു വിക്കറ്റ് എന്നു മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. മന്ത്രിയുടെ ചോദ്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ബിഹാറില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന മസ്തിഷ്‌ക ജ്വരത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞിരിക്കുകയാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ മാത്രം മരിച്ചത് 90ലേറെ കുട്ടികളാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരേ പ്രതിഷേധവുമായെത്തി. മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലിസ് നീക്കം ചെയ്തു.





Next Story

RELATED STORIES

Share it