Sub Lead

കുവൈത്ത് തീപിടിത്തം; മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് തീപിടിത്തം; മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ഒന്‍പത് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.


എന്‍.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കുവൈത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശിയും എന്‍ജിയറുമായ സ്റ്റെഫിന്‍ എബ്രഹാം സാബു (29), പന്തളം മുടിയൂര്‍ക്കോണം സ്വദേശം ആകാശ് എസ് നായര്‍, കൊല്ലം സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56) എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.





Next Story

RELATED STORIES

Share it