Sub Lead

പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് നാല് മരണം; 18 പേര്‍ക്ക് പരിക്ക്

പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് നാല് മരണം; 18 പേര്‍ക്ക് പരിക്ക്
X

ഐസ്‌വാള്‍: മിസോറാമിലെ ഐസ്‌വാളില്‍ പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 18 കിലോമീറ്റര്‍ കിഴക്കുള്ള തുരിയാല്‍ ഗ്രാമത്തില്‍ നിന്നു ചമ്പായിയിലേക്ക് പോവുമ്പോഴാണ് ടാങ്കറിന് തീപ്പിടിച്ചത്.

തീ പടര്‍ന്നതിനെത്തുടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചോര്‍ച്ചയുണ്ടായ ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കാനെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it