യു എസ് ഓപ്പണ്‍; ടീനേജര്‍ ലെയ്‌ലാ ഫെര്‍ണാണ്ടസ് സ്വിറ്റോലിനയെയും വീഴ്ത്തി
2005ന് ശേഷം യു എസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും കാനേഡിയന്‍ താരം സ്വന്തമാക്കി.

ന്യൂയോര്‍ക്ക്: കാനഡയുടെ ടീനേജ് താരം ലെയ്‌ലാ ഫെര്‍ണാണ്ടസിന്റെ യു എസ് ഓപ്പണിലെ കുതിപ്പ് തുടരുന്നു. ലോക റാങ്കിങില്‍ അഞ്ചാമതുള്ള ഉക്രെയ്‌ന്റെ എലീനാ സ്വിറ്റോലിനയെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ചാണ് ലെയ്‌ലാ സെമിയിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 6-3, 3-6, 7-6,(7-5).സെമിയില്‍ ലോക രണ്ടാം നമ്പര്‍ ആര്യാനാ സബലെന്‍ങ്കെയാണ് ലെയ്‌ലയുടെ എതിരാളി. മൂന്നാം റാങ്കുകാരി നയോമി ഒസാക്ക, 17ാം റാങ്കുകാരി ആന്‍ക്വിലിക് കെര്‍ബര്‍ എന്നിവരെ അട്ടിമറിച്ചാണ് 19കാരി ക്വാര്‍ട്ടര്‍ വരെയെത്തിയത്. ക്വാര്‍ട്ടറിലും താരം അട്ടിമറി തുടരുകയായിരുന്നു.
ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ബാര്‍ബോറോ ക്രാജക്കികോവയെ തോല്‍പ്പിച്ചാണ് സബലെങ്ക സെമിയില്‍ കടന്നത്. 2005ന് ശേഷം യു എസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും കാനേഡിയന്‍ താരം സ്വന്തമാക്കി. നേരത്തെ റഷ്യയുടെ മരിയാ ഷറപ്പോവയുടെ പേരിലായിരുന്നു ഈ റെക്കോഡ്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT