Tennis

യു എസ് ഓപ്പണ്‍; ഫൈനലില്‍ ഓന്‍സ് ജാബിറും ഇഗയും ഏറ്റുമുട്ടും

ആഫ്രോ-അറേബ്യന്‍ താരമായ ജാബിറിന് ഇതുവരെ ഗ്രാന്‍സ്ലാം നേടാനായിട്ടില്ല.

യു എസ് ഓപ്പണ്‍; ഫൈനലില്‍ ഓന്‍സ് ജാബിറും ഇഗയും ഏറ്റുമുട്ടും
X


ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനല്‍ വനിതാ സിംഗിള്‍സില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബിറും ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വയാടെക്കും ഏറ്റുമുട്ടും. വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായ ജാബിര്‍ ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍സിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. ബെലാറസിന്റെ ആര്യാന സെബലങ്കയെ പരാജയപ്പെടുത്തിയാണ് ഇഗാ ഫൈനലില്‍ എത്തിയത്. രണ്ട് ഗ്രാന്‍സ്ലാം കിരീടം നേടിയ താരമാണ് ഇഗ. റാങ്കിങില്‍ മുന്‍ നിരയിലാണെങ്കിലും ആഫ്രോ-അറേബ്യന്‍ താരമായ ജാബിറിന് ഇതുവരെ ഗ്രാന്‍സ്ലാം നേടാനായിട്ടില്ല.




Next Story

RELATED STORIES

Share it