ടെന്നിസ് ഇതിഹാസം ഫെഡറര്‍ യുഗം അവസാനിച്ചു; കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍
സഹതാരം റാഫേല്‍ നദാലും കരഞ്ഞ് കൊണ്ടാണ് താരത്തിന് യാത്രയപ്പ് നല്‍കിയത്.

സിഡ്‌നി: ഇതിഹാസ താരം റോജര്‍ ഫെഡററുടെ കരിയറിന് അവസാനം.ഇന്ന് ലേവര്‍ കപ്പില്‍ അവസാന മല്‍സരത്തില്‍ തോല്‍വി നേരിട്ട് കൊണ്ടാണ് വിടവാങ്ങല്‍ നടത്തിയത്. ചിരവൈരിയായ നദാലമൊത്താണ് മല്‍സരം കളിച്ചത്. ഫ്രഞ്ച് സഖ്യത്തോട് ഇരുവരും തോല്‍വി വഴങ്ങി. 24 വര്‍ഷത്തെ ടെന്നിസ് കരിയറിനാണ് ഫെഡറര്‍ അന്ത്യം കുറിച്ചത്. മല്‍സരശേഷം ഫെഡറര്‍ ആരാധകരെ അഭിസംബോധന ചെയ്തത് പൊട്ടികരഞ്ഞു കൊണ്ടാണ്.

സഹതാരം റാഫേല്‍ നദാലും കരഞ്ഞ് കൊണ്ടാണ് താരത്തിന് യാത്രയപ്പ് നല്‍കിയത്. 41കാരനായ ഫെഡറര്‍ രണ്ടാഴ്ച മുമ്പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷം താരം പരിക്കിന്റെ പിടിയിലായിരുന്നു. കളിക്കളത്തില്‍ ഏറ്റവും വലിയ ശത്രുക്കളാണെങ്കിലും ജീവിതത്തില്‍ ഏറ്റവും വലിയ സുഹൃത്താണ് ഫെഡറര്‍ എന്ന് നദാല്‍ മല്‍സരശേഷം വ്യക്തമാക്കി.

An emotional final farewell.#LaverCup | @rogerfederer pic.twitter.com/lSZb9KfvbN
— Laver Cup (@LaverCup) September 23, 2022
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT