ചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം
രണ്ടു സെറ്റിലും കടുത്ത പോരാട്ടമാണ് ഇറ്റാലിയന്‍ സഖ്യത്തില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ - മാത്യു എബ്ദെന്‍ സഖ്യത്തിന് നേരിടേണ്ടിവന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ബൊപ്പണ്ണ - എബ്ദെന്‍ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലും സ്വന്തമാക്കി. ഒരു മണിക്കൂറും 39 മിനിറ്റുമാണ് മത്സരം നീണ്ടത്.പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം കിരീടം നേടിയ ഇന്ത്യക്കാര്‍. സാനിയ മിര്‍സയ്ക്കും ഡബിള്‍സ് കിരീടമുണ്ട്.നേരത്തേ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നില്‍ വഴിമാറും.
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT