Special

ഇന്ത്യന്‍ ഫുട്‌ബോളിനെ ഫിഫ പൂട്ടുമ്പോള്‍; ഇനിയെന്ത്?

ഐഎസ്എല്ലിന് ഇത് വന്‍ ക്ഷീണം തന്നെ ഉണ്ടാക്കും.

ഇന്ത്യന്‍ ഫുട്‌ബോളിനെ ഫിഫ പൂട്ടുമ്പോള്‍; ഇനിയെന്ത്?
X

ലോക ഫുട്‌ബോളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പുറത്ത് വന്നത്.ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയിരിക്കുകയാണ്. വിലക്ക് എത്ര വര്‍ഷത്തേക്കാണെന്ന് പുറത്ത് വന്നിട്ടില്ല. വിലക്കിനെതിരേ ഫെഡറേഷന്‍ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പുതുമുഖ തേടുമ്പോഴാണ് വിലക്കിന്റെ രൂപത്തില്‍ തിരിച്ചടി വന്നത്.


ആഭ്യന്തര ഫുട്‌ബോളില്‍ വരാനിരിക്കുന്നത് നിരവധി ടൂര്‍ണ്ണമെന്റുകളാണ്. കൊവിഡിനെ തുടര്‍ന്ന് പല ടൂര്‍ണ്ണമെന്റുകളും നടന്നിരുന്നില്ല.ഇവയെല്ലാം നടത്താനായിരുന്നു ഫെഡറേഷന്റെ തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആഭ്യന്തര സീസണ്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ടൂര്‍ണ്ണമെന്റുകളുടെ ദൈര്‍ഘ്യവും ഇതിനോടകം നീട്ടിയിരുന്നു. ഇന്ത്യന്‍ ദേശീയ ടീം നിരവധി സൗഹൃദമല്‍സരങ്ങള്‍ക്കായിരുന്നു വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കേണ്ടത്.എന്നാല്‍ ഫിഫയുടെ ഒറ്റ വിലക്ക് കൊണ്ട് എല്ലാം അവസാനിച്ചിരിക്കുകയാണ്.


വിലക്ക് ബാധിക്കുന്ന മല്‍സരങ്ങള്‍

ഇന്ത്യയുടെ ദേശീയ ടീമിന് അന്താരാഷ്ട്ര തലത്തില്‍ ഒരു മല്‍സരങ്ങളിലും പങ്കെടുക്കാനാവില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് വേദിയും പങ്കെടുക്കാനുള്ള അവസരവും നഷ്ടമാവും. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒരു മല്‍സരവും കളിക്കാനാവില്ല. ജൂനിയര്‍-സീനിയര്‍ എല്ലാ വിഭാഗത്തിനും ഇത് ബാധകമാണ്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി കപ്പ്, എഎഫ്‌സി ചാംപ്യന്‍സ് ലീഗ് എന്നിവയില്‍ ഇന്ത്യയ്ക്ക് പങ്കെടുക്കാനാവില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളിലെ ഇന്ത്യയുടെ സാന്നിധ്യം ഇതോടെ അവസാനിച്ചു. എഎഫ്‌സി വനിതാ ക്ലബ്ബ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ വനിതാ ടീമിനും കളിക്കാനാവില്ല.


ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണ്ണമെന്റുകളായ ഐഎസ്എല്‍, ഐ ലീഗ്, ഡ്യുറന്റ് കപ്പ് എന്നിവ തുടരും. എന്നാല്‍ ഇതിലെ വിജയികള്‍ക്ക് അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനാവില്ല. ഐഎസ്എല്ലിന് ഇത് വന്‍ ക്ഷീണം തന്നെ ഉണ്ടാക്കും.

വിലക്കിന് പിന്നില്‍


എഐഎഫ്എഫിന്റെ പ്രവര്‍ത്തനത്തിലെ ബാഹ്യ ഇടപെടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി താല്‍ക്കാലിക ഭരണ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഈ ഭരണ സമിതിയുടെ പ്രവര്‍ത്തനവും ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേല്‍ തടസ്സപ്പെടുത്തിയിരുന്നു. പുതിയ തിരഞ്ഞടുപ്പ് നടത്തി പുതിയ ഭാരവാഹികളെ നിയോഗിക്കാന്‍ സുപ്രികോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെഡറേഷന്റെ സ്‌പോണ്‍സര്‍മാര്‍ അടക്കം ഇതില്‍ നിന്ന് പിന്‍മാറി.


എന്നാല്‍ സുപ്രിം കോടതി നിയോഗിച്ച താല്‍ക്കാലിക ഭരണ സമിതിയാണ് കരട് തയ്യാറാക്കിയത്.ഇതിന് സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനുകളില്‍ നിന്ന് എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ട്. എഐഎഫ്എഫിന്റെ വിപണന പങ്കാളികളായ എഫ്എസ്ഡിഎല്ലും കരടിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ കരട് നിയമലംഘനമാണെന്നാണ് എഫ്എസ്ഡിഎല്ലിന്റെ വാദം. എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള ധാരണ പ്രകാരം ഐഎസ്എല്ലിനെ ആദ്യ ലീഗാക്കി മാറ്റുമെന്നാണ്. എന്നാല്‍ ഇടക്കാല കമ്മിറ്റിയുടെ കരടില്‍ ഐ ലീഗാണ് ഒന്നാം ഡിവിഷന്‍. ഇത് തുടരണമെന്നാണ് കമ്മിറ്റിയുടെ വാദം. ഇതിനെതിരേയാണ് എഫ്എസ്ഡിഎല്‍ നേരത്തെ കോടതിയെ സമീപിച്ചത്.കൊവിഡ് സമയത്ത് നടത്താന്‍ അനുമതി ലഭിച്ച പല ടൂര്‍ണ്ണമെന്റുകളും ഫെഡറേഷന്‍ നടത്തിയിരുന്നില്ല. കൂടാതെ വന്‍ സാമ്പത്തിക തട്ടിപ്പും പ്രഫൂല്‍ പട്ടേലിന് കീഴില്‍ നടന്നിരുന്നു.




Next Story

RELATED STORIES

Share it