- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസിന് രണ്ട് നാള്‍; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ ഇവരില്‍
ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ ആണ് താരത്തിന്റെ പ്രധാന വെല്ലുവിളി.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ അത്‌ലറ്റികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ കൊയ്യാനായി ഇറങ്ങുകയാണ്.ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ റെക്കോഡ് തന്നെയാണ് ഇന്ത്യയുടെ 200 അത്‌ലറ്റുകളുടെ ലക്ഷ്യം. ബോക്‌സിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, ബാഡ്മിന്റണ്‍, ഹോക്കി,ജാവ്‌ലിന്‍ ത്രേ, ഹോക്കി ഇങ്ങനെ പോവുന്നു ഇന്ത്യ മെഡലുറപ്പിച്ച വിഭാഗങ്ങള്‍. അഞ്ചോളം അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെങ്കിലും താരങ്ങളെല്ലാം മികച്ച ആത്മവിശ്വാസത്തിലാണ്. ടീം ഇനത്തില്‍ വനിതാ ക്രിക്കറ്റും ഹോക്കിയുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ബിര്‍മിങ്ഹാമില്‍ മെഡല്‍ പ്രതീക്ഷയില്‍ നില്‍ക്കുന്ന താരങ്ങളെ നോക്കാം.
നീരജ് ചോപ്ര: ഒളിംപിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര തന്റെ സ്വര്‍ണ്ണ വേട്ട തുടങ്ങിയത് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ്. തുടര്‍ന്ന് താരം ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലും സ്വര്‍ണ്ണം നേടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. ബിര്‍മിങ്ഹാമില്‍ താരം സ്വര്‍ണ്ണം തന്നെ ഉറപ്പിക്കുന്നു. എന്നാല്‍ തന്റെ സ്ഥിരം എതിരാളിയും ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ ആണ് താരത്തിന്റെ പ്രധാന വെല്ലുവിളി.
പിവി സിന്ധു: കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സ്ഡ് വിഭാഗത്തില്‍ പി വി സിന്ധു സ്വര്‍ണ്ണം നേടിയിരുന്നു.സിംഗിള്‍സില്‍ താരം വെള്ളിയും നേടിയിരുന്നു. ഇത്തവണ സിന്ധു തകര്‍പ്പന്‍ ഫോമിലാണ്. വലിയ കിരീടങ്ങള്‍ നേടിയില്ലെങ്കിലും മൂന്ന് മറ്റ് കിരീടങ്ങള്‍ ഈ സീസണില്‍ നേടാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു. ലോക റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് താരം. സിന്ധുവിന്റെ എതിരാളികള്‍ എല്ലാം റാങ്കിങില്‍ തന്നെക്കാള്‍ താഴെയുള്ളവരാണ്. സിന്ധുവിന് ഒരു മെഡല്‍ ഇന്ത്യ പ്രതീക്ഷക്കുന്നുണ്ട്.
മീരാ ഭായ് ചാനു: ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ മീരാ ഭായ് ചാനുവും മികച്ച ഫോമിലാണ്. അടുത്തിടെ നടന്ന സിംഗപൂര്‍ വെയ്റ്റ്‌ലിഫ്റ്റിങ് ടൂര്‍ണ്ണമെന്റില്‍ 207കിലോ വിഭാഗത്തില്‍ താരം സ്വര്‍ണ്ണം നേടിയിരുന്നു. ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ബാഗിലേക്ക് താരത്തിന്റെ ഒരു മെഡല്‍ വീഴുമെന്നാണ് പ്രതീക്ഷ.
മുരളീ ശ്രീശങ്കര്‍: അത്‌ലറ്റിക്കില്‍ നീരജിന് പുറമെ ഇന്ത്യ മെഡല്‍ പ്രതീക്ഷയ്ക്കുന്ന മറ്റൊരു താരമാണ് മുരളീ ശ്രീശങ്കര്‍. ലോങ്ജംപ് താരമായ മുരളി ലോകചാംപ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ താരത്തിന്റെ പ്രകടനം ഇന്ത്യന്‍ ക്യാപില്‍ മെഡല്‍ പ്രതീക്ഷ നല്‍കുന്നു.
നിഖാത്ത് സെറീന്‍: ബോക്‌സിങ് 52 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാംപ്യനാണ് സെറീന്‍. ബിര്‍മിങ്ഹാമില്‍ താരം 50കിലോഗ്രാം വിഭാഗത്തിലാണ് മല്‍സരിക്കുന്നത്. ഇസ്താംബൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ താരം സ്വര്‍ണ്ണം നേടിയത് ടോപ് താരങ്ങളെ വീഴ്ത്തിയാണ്.
ബജരംങ് പൂനിയ: റെസ്ലിലിങിലെ തന്നെ മറ്റൊരു മെഡല്‍ പ്രതീക്ഷയാണ് . പൂനിയയുടെ മൂന്നാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസാണ്. 2014ല്‍ വെള്ളിയും 2018ല്‍ താരം സ്വര്‍ണ്ണവും നേടിയിരുന്നു.ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബിര്‍മിങ്ഹാമില്‍ അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
മണികാ ബത്ര:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച റെക്കോഡുള്ള ടേബിള്‍ ടെന്നിസ് താരം ഇത്തവണ മികച്ച ഫോമിലാണ്. റാങ്കിങിലും താരം രണ്ടാം സ്ഥാനത്താണ്.
ലോവ്‌ലിനാ ബോര്‍ഗോഹെയ്ന്‍: വനിതാ വിഭാഗം ബോക്‌സിങിലെ പ്രതീക്ഷ. ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് 70 കിലോ വിഭാഗത്തില്‍ മല്‍സരിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ തന്റെ കരിയറിലെ ആദ്യ സ്വര്‍ണ്ണമെഡല്‍ നേടാനാണ് ലോവ്‌ലിന ഇറങ്ങുന്നത്.
പുരുഷ വിഭാഗം ഹോക്കിയാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ച ഒരു ഇനം. മന്‍പ്രീത് സിങ് നയിക്കുന്ന ഹോക്കിയില്‍ സ്വര്‍ണ്ണം തന്നെയാണ് ലക്ഷ്യം. കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ആറ് സ്വര്‍ണ്ണം ഈയിനത്തില്‍ ഇന്ത്യ നേടിയിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: പറയാതെ വയ്യ, ചില അപ്രിയ സത്യങ്ങള്‍
15 Dec 2024 3:26 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMT