Special

ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ആവാന്‍ 'അര്‍സാന്‍ നഗ്വാസ്വല്ല'

28 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ പാര്‍സി വംശജനാണ് അര്‍സാന്‍.

ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ആവാന്‍ അര്‍സാന്‍ നഗ്വാസ്വല്ല
X


അഹ്മദാബാദ്: അര്‍സാന്‍ നഗ്വാസ്വല്ല ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും സുപരിചതമല്ലാത്ത ഈ പേര് ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. ആരാണ് അര്‍ാന്‍ നഗ്വാസ്വല്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യ സ്‌ക്വാഡില്‍ കഴിഞ്ഞ ദിവസം ഇടം നേടിയ താരമാണ് ഗുജറാത്തുകാരനായ അര്‍സാന്‍. ഐപിഎല്ലില്‍ പോലും ഇടം നേടാത്ത ഈ 23കാരനെ ഇന്ത്യന്‍ റിസേര്‍വ് താരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നാലുമാസത്തെ വിദേശ പര്യടനത്തിലെ നിര്‍ണ്ണായക സാന്നിധ്യമാവാനുള്ള തയ്യാറെടുപ്പിലാണ് അര്‍സാന്‍.


28 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ പാര്‍സി വംശജനാണ് അര്‍സാന്‍. ഇന്ത്യന്‍ ടീമിനായി അവസാനമായി കളിച്ച) പാര്‍സി വംശജന്‍ ഫാറൂഖ് എന്‍ജിനീയറാണ്. ഗുജറാത്തിലെ നഗ്വാസ്വല്ലയില്‍ നിന്നാണ് താരത്തിന്റെ വരവ്. ഗുജറാത്ത് ക്രിക്കറ്റനായി 2018-19, 2019-20 സീസണുകളിലാണ് താരം തിളങ്ങിയത്. 2019ല്‍ രഞ്ജിയില്‍ മൂന്ന് തവണയാണ് അഞ്ച് വിക്കറ്റ് നേടിയത്. ഒരു തവണ 10 വിക്കറ്റും. മൊത്തം 41 വിക്കറ്റുകളാണ് മുന്‍ പേസ് സെന്‍സേഷന്‍ സഹീര്‍ ഖാന്റെ ബൗളിങ് ശൈലിയുള്ള അര്‍സാന്‍ നേടിയത്. ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ 19 വിക്കറ്റും അര്‍സാന്‍ നേടി. സ്‌കൂള്‍ തലം മുതല്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറിയ അര്‍സാന് ഭാഗ്യം തുണച്ചത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലൂടെ അരങ്ങേറാനാണ്.




Next Story

RELATED STORIES

Share it