- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നുവെന്ന വാര്‍ത്ത; വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍ എന്ന വാര്‍ത്തയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ്.
എം ബി രാജേഷും കടന്നപ്പള്ളിയും ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, താന്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണരൂപം....
തിരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും.

സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍ നിയമ പ്രകാരം പുനര്‍ നിശ്ചയിക്കണമെന്നും, ഏതാനും മാസം അധികമായി എന്റെ അക്കൗണ്ടിലേക്ക് ലോക്സഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അയച്ച തുക റലറൗര േചെയ്യണമെന്നും അറിയിച്ച് കത്തയച്ചിട്ടുണ്ട്. അതായത് നാലു വര്‍ഷം മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം അങ്ങോട്ട് അറിയിച്ചു എന്നര്‍ത്ഥം. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് 17.02.2023ന് ഞാന്‍ വീണ്ടും ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി. തുടര്‍ന്ന് എന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം കുറച്ച് പെന്‍ഷന്‍ നിയമപ്രകാരം പുന:ക്രമീകരിച്ചതായും, അതിനു മുമ്പ് നല്‍കിയ ഏതാനും മാസത്തെ തുക കുറവു ചെയ്തതായും അറിയിച്ച് എനിക്ക് 22.05.23 ന് ലോക്സഭാ സെക്രട്ടേറിയറ്റ് മറുപടിയും നല്‍കി. അതായത് ഒരു നിയമ ലംഘനവും ഇല്ല എന്നര്‍ത്ഥം. രേഖകളെല്ലാം ഇവിടെ പങ്കുവെക്കുന്നു.
ഇനി ഏറ്റവും വലിയ തമാശ എന്താണെന്നോ? വാര്‍ത്തയ്ക്കാധാരമായ അഏ ഓഫീസിന്റെ കത്തില്‍ പറയുന്നത്, രാജ്യസഭാ ജമ്യ&അരരീൗിെേ സെക്ഷനിലെ കത്തു പ്രകാരം എന്നാണ്. ഞാന്‍ രാജ്യസഭയില്‍ അംഗമായിട്ടേയില്ല. എന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനാണ്. പക മൂത്ത് കടന്നാക്രമിക്കാനുള്ള ആവേശത്തില്‍ അതൊന്നും വായിച്ചു പോലുമില്ല. ഞാന്‍ രാജ്യസഭാംഗമായിരുന്നില്ല എന്ന വസ്തുതയൊന്നും നുണബോംബ് സ്‌ഫോടനം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് പ്രശ്‌നമല്ലല്ലോ.
എം ബി രാജേഷ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















