Latest News

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സംഭവം. ലഖ്‌നോവിലെ ലാ മാര്‍ട്ട് ഗ്രൗണ്ടില്‍ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പറക്കുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്നും പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് ഉടന്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

അടിയന്തര ലാന്‍ഡിംഗിന് കാരണമായ സാങ്കേതിക തകരാര്‍ കൃത്യമായി കണ്ടെത്താന്‍ വിദഗ്ധ സംഘം ഹെലികോപ്റ്ററില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. ആര്‍ക്കും പരിക്കില്ല.

Next Story

RELATED STORIES

Share it