Latest News

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ തകര്‍ക്കപ്പെട്ടത് 5,500ഓളം വീടുകള്‍

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ തകര്‍ക്കപ്പെട്ടത് 5,500ഓളം വീടുകള്‍
X

തെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ 5,500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപോര്‍ട്ട്. ഫെബ്രുവരി 28 നാണ് യുദ്ധം ആരംഭിച്ചത്. ഇതിനുശേഷം 6,668 സിവിലിയന്‍ സ്ഥലങ്ങള്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ ലക്ഷ്യം വച്ചിട്ടുണ്ട്. ഇറാന്റെ ദുരിതാശ്വാസ സംഘടനയായ റെഡ് ക്രസന്റ് സൊസൈറ്റിയാണ് നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

റെഡ് ക്രസന്റ് പറയുന്നതനുസരിച്ച്, ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് വീടുകള്‍ക്കും പൊതു സ്ഥലങ്ങള്‍ക്കുമാണ്. കണക്കുകള്‍ പ്രകാരം, 5,535 വീടുകള്‍, 1,041 കടകള്‍, ബിസിനസുകള്‍, 14 മെഡിക്കല്‍ സെന്ററുകള്‍, 65 സ്‌കൂളുകള്‍, 13 റെഡ് ക്രസന്റ് സെന്ററുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു.

ആക്രമണങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ആളുകളെ രക്ഷിക്കാന്‍ പോയ ചില റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റുവെന്നും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it