- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രൈം വോളിബോള്‍ ലീഗ് : അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങള്‍
അശ്വല്‍ റായ്, എ കാര്‍ത്തിക, ജെറോം വിനീത് എന്നിവര്‍. യഥാക്രമം കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്
കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് അശ്വല്‍ റായ്, എ കാര്‍ത്തിക, ജെറോം വിനീത് എന്നിവര്‍. യഥാക്രമം കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.
ഫ്രഞ്ച് താരം ആരോണ്‍ കൂബി (അറ്റാക്കര്‍), അമേരിക്കന്‍ താരം ഡേവിഡ് ലീ (ബ്ലോക്കര്‍), ഇന്ത്യന്‍ താരങ്ങളായ അജിത്‌ലാല്‍ സി (അറ്റാക്കര്‍8.5 ലക്ഷം), ജെറോം വിനീത് (യൂനിവേഴ്‌സല്‍ 15 ലക്ഷം) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. അമേരിക്കന്‍ താരങ്ങളായ കോള്‍ട്ടണ്‍ കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍10.75 ലക്ഷം), കാര്‍ത്തിക് എ (ബ്ലോക്കര്‍15 ലക്ഷം രൂപ) എന്നിവരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ടീമിലെത്തിച്ചു. അമേരിക്കയുടെ റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ മുത്തുസാമി (സെറ്റര്‍10 ലക്ഷം), ഹര്‍ദീപ് സിങ് (അറ്റാക്കര്‍4.4 ലക്ഷം), ഷോണ്‍ ടി ജോണ്‍ (അറ്റാക്കര്‍7.25 ലക്ഷം), മനോജ് എല്‍.എം (മിഡില്‍ ബ്ലോക്കര്‍7.25 ലക്ഷം), പ്രഭാകരന്‍ പി (ലിബറോ4 ലക്ഷം) എന്നിവരെ സ്വന്തമാക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീം ശക്തിപ്പെടുത്തി. വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്‌സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ വിദേശ താരങ്ങളെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരങ്ങളായ ഹരിഹരന്‍ വി (സെറ്റര്‍5 ലക്ഷം), വിപുല്‍ കുമാര്‍ (സെറ്റര്‍4.5 ലക്ഷം), രോഹിത് കുമാര്‍ (അറ്റാക്കര്‍5.3 ലക്ഷം), അമിത് ഗുലിയ (അറ്റാക്കര്‍10 ലക്ഷം) എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിള്‍ ഉള്‍പ്പെട്ടു. ഇന്ത്യന്‍ താരങ്ങളായ അഖിന്‍ ജി എസ് (മിഡില്‍ ബ്ലോക്കര്‍9.75 ലക്ഷം), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍8 ലക്ഷം), ഉക്രപാണ്ഡിയന്‍ മോഹന്‍ (സെറ്റര്‍7.75 ലക്ഷം), ജി.ആര്‍ വൈഷ്ണവ് (മിഡില്‍ ബ്ലോക്കര്‍4 ലക്ഷം) എന്നിവരെ ചെന്നൈ ബ്ലിറ്റ്‌സ് ഒപ്പംകൂട്ടി. ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (വെനസ്വേല), ബ്രൂണോ ഡിസില്‍വ (ബ്രസീല്‍) എന്നീ അറ്റാക്കര്‍മാരായ വിദേശ താരങ്ങളെയും ചെന്നൈ സ്വന്തമാക്കി. ബംഗളൂരു ടോര്‍പ്പിഡോസ് യുഎസ്എയുടെ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കെയ്ല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരെ പ്ലയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിങ് (സെറ്റര്‍4.4 ലക്ഷം), പങ്കജ് ശര്‍മ (അറ്റാക്കര്‍7.5 ലക്ഷം), ലവ്മീത് കതാരിയ (മിഡില്‍ ബ്ലോക്കര്‍4.6 ലക്ഷം), രോഹിത് പി (മിഡില്‍ ബ്ലോക്കര്‍7.5 ലക്ഷം), ബി മിഥുന്‍ കുമാര്‍ (ലിബറോ5.6 ലക്ഷം) എന്നിവരെയും ബെംഗളൂരു ടീം ലേലത്തില്‍ പിടിച്ചു.
കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെയും രണ്ട് വിദേശ താരങ്ങള്‍ അമേരിക്കയില്‍ നിന്നാണ്. മാത്യു അഗസ്റ്റിന്‍ (ബ്ലോക്കര്‍), ഇയാന്‍ സാറ്റര്‍ഫീല്‍ഡ് (യൂണിവേഴ്‌സല്‍). ഇന്ത്യന്‍ താരങ്ങളായ വിനീത് കുമാര്‍ (യൂനിവേഴ്‌സല്‍8.75 ലക്ഷം), അശ്വല്‍ റായ് (മിഡില്‍ ബ്ലോക്കര്‍15 ലക്ഷം) എന്നിരെയും കല്‍ക്കത്തക്കാര്‍ സ്വന്തമാക്കി.
പ്ലാറ്റിനം, ഗോള്‍ഡ് വിഭാഗങ്ങളിലായി മൊത്തം 24 കളിക്കാരാണ് ലേലത്തിന്റെ ആദ്യ സെഷനിലുണ്ടായിരുന്നത്. ഉച്ചക്ക് രണ്ടാം സെഷനിലായിരുന്നു അണ്ടര്‍21, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളിലെ മുന്നൂറിലധികം താരങ്ങള്‍ ഉള്‍പ്പെട്ട ലേലം. രണ്ട് രാജ്യാന്തര താരങ്ങള്‍ ഉള്‍പ്പെടെ ആകെ 14 താരങ്ങളെയാണ് ഓരോ ടീമുകളും തിരഞ്ഞെടുത്തത്.ആകെ 24 മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന െ്രെപം വോളിബോള്‍ ലീഗിന്റെ മല്‍സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് െ്രെപം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ അറിയിച്ചു.
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTരക്ഷാപ്രവര്‍ത്തനം നടത്തിയതിനും ഫീസ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട്...
14 Dec 2024 1:29 PM GMT''എനിക്ക് വേസ്റ്റ് തിന്നണം''; ഓടി നടന്ന് കരഞ്ഞ് ഡസ്റ്റ്ബിന്‍(വീഡിയോ)
14 Dec 2024 1:21 PM GMTഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ നേതാവ്; വിശദീകരണം...
14 Dec 2024 1:14 PM GMT' മുസ്ലിം പള്ളിയില്‍ 'ജയ്ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത്...
14 Dec 2024 12:48 PM GMTഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMT