Special

ഒളിംപിക്‌സില്‍ ചരിത്ര നേട്ടവുമായി നീന്തല്‍ താരം കാറ്റി ലെഡെക്കി

800 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലാണ് താരം സ്വര്‍ണ്ണം നേടിയത്.

ഒളിംപിക്‌സില്‍ ചരിത്ര നേട്ടവുമായി നീന്തല്‍ താരം കാറ്റി ലെഡെക്കി
X


ടോക്കിയോ: ഒളിംപിക്‌സില്‍ ചരിത്ര നേട്ടത്തിനുടമയായി അമേരിക്കയുടെ കാറ്റി ലെഡെക്കി. ഒളിംപിക്‌സ് കരിയറില്‍ ആറ് സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരമെന്ന നേട്ടത്തിനാണ് കാറ്റി അര്‍ഹയായത്. ടോക്കിയോയില്‍ താരം നീന്തലില്‍ രണ്ട് സ്വര്‍ണ്ണമാണ് നേടിയത്. നേരത്തെ റിയോ ഒളിംപിക്‌സിലെ മൂന്ന് സ്വര്‍ണവും ലണ്ടന്‍ ഒളിംപിക്‌സിലെ ഒരു സ്വര്‍ണവുമടക്കം കരിയറില്‍ താരത്തിന്റെ അക്കൗണ്ടില്‍ ആറ് സ്വര്‍ണ്ണമായി.

ടോക്കിയോവില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും കാറ്റി നേടിയിരുന്നു. 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലാണ് താരം സ്വര്‍ണ്ണം നേടിയത്. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ കാറ്റി വെള്ളിയും നേടി. കഴിഞ്ഞ രണ്ട് ഒളിംപിക്‌സടക്കം ടോക്കിയോവിലും 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കന്‍ താരത്തിന് ആരും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.




Next Story

RELATED STORIES

Share it