Others

ഒളിംപിക്‌സ് ഷൂട്ടിങില്‍ ദിവ്യാന്‍ഷുവും ദീപക്കും പുറത്ത്

ഷൂട്ടിങിലെ സ്‌കീറ്റ് യോഗ്യതാ മല്‍സരത്തില്‍ മെയിരാജ് അഹമ്മദ് ഖാനും ഇന്നിറങ്ങും.

ഒളിംപിക്‌സ് ഷൂട്ടിങില്‍ ദിവ്യാന്‍ഷുവും ദീപക്കും പുറത്ത്
X


ടോക്കിയോ: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നും നിരാശ.10 മീറ്റര്‍ എയര്‍പിസ്റ്റല്‍ വിഭാഗത്തിലെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളായ ദിവ്യാന്‍ഷ് സിങ് പന്‍വര്‍ , ദീപക് കുമാര്‍ എന്നിവര്‍ പരാജയപ്പെട്ടു. ലോക രണ്ടാം നമ്പര്‍ താരമായ ദിവ്യാന്‍ഷ് 39ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോക 11ാം നമ്പര്‍ താരമായ ദീപക് കുമാര്‍ 38ാം സ്ഥാനത്താണ് ഫിനിഷിങ് നടത്തിയത്.


10 മീറ്റര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭേക്കറിനും യശ്വസിനി സങ് ദേസ്വാളിനും ഇന്ന് മല്‍സരമുണ്ട്. ഷൂട്ടിങിലെ സ്‌കീറ്റ് യോഗ്യതാ മല്‍സരത്തില്‍ മെയിരാജ് അഹമ്മദ് ഖാനും ഇന്നിറങ്ങും.




Next Story

RELATED STORIES

Share it