സെയ്‌നാ നെഹ്‌വാളിനും പ്രണോയിക്കും കൊവിഡ്-19
സെയ്‌നയുടെ ഭര്‍ത്താവ് പരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

ബാങ്കോക്ക്; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സെയ്‌നാ നെഹ്‌വാള്‍, എച്ച് എസ് പ്രണോയി എന്നിവര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് താരങ്ങളുടെ രോഗവിവരം പുറത്ത് വിട്ടത്. തായ്‌ലന്റ് ഓപ്പണില്‍ പങ്കെടുക്കുന്നതിനായി ഇരുതാരങ്ങളും ബാങ്കോങിലാണ്. ഇവിടെയെത്തിയതിന് ശേഷമുള്ള മൂന്നാം വട്ട ടെസ്റ്റിലാണ് ഇരുവര്‍ക്കും പോസ്റ്റീവായത്. ഇരുതാരങ്ങളും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഇരുവരും ബാങ്കോക്കിലെ ഹോസ്പിറ്റലില്‍ 10ദിവസത്തെ ക്വാറന്റൈനില്‍ തുടരും. കൊവിഡ് നെഗറ്റീവായ സെയ്‌നയുടെ ഭര്‍ത്താവ് പരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. അതിനിടെ താന്‍ പോസ്റ്റീവായ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സെയ്‌ന കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പുതിയ ടെസ്റ്റിന്റെ ഫലം തനിക്ക് ലഭിച്ചിട്ടില്ലെന്നം താരം വ്യക്തമാക്കി. Saina Nehwal, HS Prannoy test positive for Covid-19, quarant ..
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT