വളരെ കൃത്യം സാവി താങ്കളുടെ പ്രവചനം; ഇതിഹാസത്തെ വാഴ്ത്തി ഫുട്‌ബോള്‍ ലോകം

വളരെ കൃത്യം സാവി  താങ്കളുടെ പ്രവചനം; ഇതിഹാസത്തെ  വാഴ്ത്തി ഫുട്‌ബോള്‍ ലോകം

ദോഹ: ഖത്തര്‍ ക്ലബ്ബില്‍ കളിക്കുന്നത് കാരണം അവര്‍ക്കനുകൂലമായി പറയുകയാണ് സ്പാനിഷ് ഇതിഹാസതാരം സാവിയെന്നായിരുന്നു ആദ്യം ഫുട്‌ബോള്‍ ലോകം അദ്ദേഹത്തിന്റെ ഖത്തര്‍ ഫൈനല്‍ പ്രവചനത്തെ കണ്ടിരുന്നത്. എന്നാല്‍ ബാഴ്‌സലോണയുടെയും മുന്‍ ഇതിഹാസ താരമായ സാവി ഒരു സംഭവം തന്നെ ആണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ഖത്തര്‍ എഎഫ്‌സി ഏഷ്യകപ്പ് ഫൈനല്‍ പ്രവേശനം. ഒരു മാസം മുമ്പ് ഏഷ്യന്‍ കപ്പില്‍ ഖത്തറും ജപ്പാനും ഫൈനല്‍ കളിക്കും എന്ന് സാവി പറഞ്ഞപ്പോള്‍ ഭൂരിഭാഗവും അദ്ദേഹത്തെ നോക്കി പരിഹസിച്ചു. എന്നാല്‍ പ്രവചനം കാര്യമായി. ഖത്തറില്‍ ആയതുകൊണ്ട് ഖത്തറിനെ നല്ലതു പറയുന്നതല്ലേ എന്ന് പറഞ്ഞവരൊക്കെ സാവി ചെറിയ സംഭവമല്ല എന്ന് പറയാന്‍ തുടങ്ങി. കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും സാവിയുടെ കണക്കു കൂട്ടലുകള്‍ പിഴക്കില്ല എന്നാണ് ഈ ഏഷ്യന്‍ കപ്പ് കാണിച്ചു തന്നത്. ഏഷ്യന്‍ കപ്പിന് മുന്നോടിയായി സാവി നടത്തിയ പ്രവചനങ്ങള്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ സത്യമാവുകയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ഗ്രൂപ്പുകള്‍ കൃത്യമായി സാവി പ്രവചിച്ചിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു അത്ഭുതവും കാണിക്കില്ല എന്ന് സാവി പറഞ്ഞിരുന്നു. ഗ്രൂപ്പില്‍ ഏറ്റവും അവസാനത്തായിരിക്കും ഇന്ത്യ എത്തുക എന്നായിരുന്നു സാവിയുടെ പ്രവചനം.

യുഎഇയും തായ്‌ലാന്‍ഡും ആകും ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി നോക്കൗട്ടില്‍ എത്തുക എന്നും. മൂന്നാം സ്ഥാനത്ത് ബഹ്‌റൈന്‍ എത്തും എന്നും സാവി പറഞ്ഞിരുന്നു. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ഫലിച്ചു. സെമിയില്‍ സാവി പ്രവചിച്ച നാലു ടീമുകളില്‍ മൂന്നും എത്തി. ഓസ്‌ട്രേലിയക്ക് പകരം യുഎഇ കയറിയത് മാത്രമായിരുന്നു സാവിക്ക് പിഴച്ചത്. ഇനി ഫൈനലില്‍ ഖത്തര്‍ വിജയിക്കുക കൂടെ ചെയ്താല്‍ ഫുട്‌ബോള്‍ ലോകത്ത് പകരംവയ്ക്കാന്‍ ഇല്ലാത്ത പ്രവചനക്കാരനായി സാവിയെ വാഴ്ത്താം.

RELATED STORIES

Share it
Top