Others

പാരാലിംപിക്‌സ്; ഇന്ത്യയ്ക്ക് 13ാം മെഡല്‍; അവനിലേഖരയ്ക്ക് റെക്കോഡ്

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

പാരാലിംപിക്‌സ്; ഇന്ത്യയ്ക്ക് 13ാം മെഡല്‍; അവനിലേഖരയ്ക്ക് റെക്കോഡ്
X


ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോഡ് മെഡല്‍ നേട്ടം. ഇന്ന് ഇന്ത്യ രണ്ട് മെഡലാണ് നേടിയത്. ഇന്ന് 50 മീറ്റര്‍ റൈഫിള്‍ 3പി എസ്എച്ച് വണ്‍ വിഭാഗത്തില്‍ അവനിലേഖര വെങ്കലം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയത്. തുടര്‍ന്ന് വൈകിട്ട് അമ്പെയ്ത്തില്‍ ഹര്‍വിന്ദര്‍ സിങ് വെങ്കലം നേടിയതോടെയാണ് 13മെഡല്‍ എന്ന ചരിത്ര നേട്ടത്തില്‍ ഇന്ത്യ എത്തിയത്. വ്യക്തിഗതാ റീ കര്‍വ് ഇനത്തിലാണ് താരത്തിന്റെ നേട്ടം. ആദ്യമായാണ് പാരാലിംപിക്‌സില്‍ ഇന്ത്യ 13 മെഡല്‍ നേടുന്നത്. നേരത്തെ ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍റൈഫിളില്‍ അവനിലേഖര ലോക റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. കൂടാതെ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും അവനിലേഖര നേടി.




Next Story

RELATED STORIES

Share it