News

ചാംപ്യന്‍സ് ലീഗിലെ പ്രധാന വെല്ലുവിളി റൊണാള്‍ഡോ

പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-0ന് ആദ്യ പാദത്തില്‍ തോറ്റ് 3-2ന്റെ തിരിച്ചുവരവ് നടത്തിയ റൊണാള്‍ഡോയാണ് താരം. ഇത്രയും സമ്മര്‍ദ്ധമുണ്ടായിട്ടും ഹാട്രിക്ക് നേടാനുള്ള അദ്ദേഹത്തിന്റെ മികവ് മറ്റുള്ളവരുടെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

ചാംപ്യന്‍സ് ലീഗിലെ പ്രധാന വെല്ലുവിളി റൊണാള്‍ഡോ
X

ലണ്ടന്‍: ചാംപ്യന്‍സ് ലീഗിലെ എല്ലാ ടീമിന്റെയും പ്രധാന വെല്ലുവിളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള. റൊണാള്‍ഡോയിലൂടെ യുവന്റസ് ടീം മുന്നേറുകയാണ്. പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-0ന് ആദ്യ പാദത്തില്‍ തോറ്റ് 3-2ന്റെ തിരിച്ചുവരവ് നടത്തിയ റൊണാള്‍ഡോയാണ് താരം. ഇത്രയും സമ്മര്‍ദ്ധമുണ്ടായിട്ടും ഹാട്രിക്ക് നേടാനുള്ള അദ്ദേഹത്തിന്റെ മികവ് മറ്റുള്ളവരുടെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

ചാംപ്യന്‍സ് ലീഗ് കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് റൊണാള്‍ഡോ യുവന്റസിലെത്തിയിരിക്കുന്നത്. അതിനുവേണ്ടി അദ്ദേഹം പൊരുതുകയാണ്. ഇത് മറ്റുള്ള ടീമുകള്‍ക്കു ഭീഷണിയുമാണ്. റൊണോയ്ക്കു പുറമെ മെസ്സിയും സിറ്റിയുടെ കിരീട പ്രതീക്ഷള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. നിരവധി തവണ കിരീടം നേടിയ റയല്‍ മാഡ്രിഡ് ടീം പുറത്തായതാണ് മറ്റുള്ളവരുടെ പ്രതീക്ഷ. എന്നാല്‍, ആ ധാരണ തെറ്റാണ്. സൂപ്പര്‍ ശക്തികളായ അത്‌ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി, ബയേണ്‍ എന്നിവരെല്ലാം പുറത്തായി. എന്നാല്‍, മറ്റ് വമ്പന്‍മാര്‍ ക്വാര്‍ട്ടറിലുണ്ട്. ബാഴ്‌സ, ലിവര്‍പൂള്‍, യുനൈറ്റഡ്, യുവന്റസ് എന്നീ ക്ലബ്ബുകളുടെയും ലക്ഷ്യം കിരീടം തന്നെ. എല്ലാ ടീമിലും മികച്ച താരങ്ങളുണ്ട്. എന്നാല്‍ റൊണാള്‍ഡോയെന്ന താരത്തിന് തടയേണ്ടതാണ് ഏതൊരു ക്ലബ്ബിന്റെയും ഇനിയുള്ള ലക്ഷ്യം.

സിറ്റിയുടെ കിരീട പ്രതീക്ഷയുടെ പ്രധാന തടസ്സം പോര്‍ച്ചുഗ്രീസ് സ്‌്രൈടക്കര്‍ തന്നെയാണെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഷാല്‍ക്കെയെ എതിരില്ലാത്ത ഏഴു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എട്ടു ടീമുകളാണ് കിരീട പോരാട്ടത്തിനായി ക്വാര്‍ട്ടറില്‍ കടന്നത്. ടോട്ടന്‍ഹാം, അയാകസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ട്ടോ, യുവന്റസ്, ബാഴ്‌സലോണ, ലിവര്‍പൂള്‍ എന്നിവരാണ് അവസാന എട്ടില്‍ ഇടം നേടിയവര്‍. ഇതില്‍ നാല് ടീമും ഇംഗ്ലണ്ടില്‍ നിന്നുള്ളതാണ്. പോര്‍ച്ചുഗ്രീസില്‍ നിന്ന് പോര്‍ട്ടോയും സ്‌പെയിനില്‍ നിന്ന് ബാഴ്‌സയും ഡച്ചില്‍ നിന്ന് അയാകസും ഇറ്റലിയില്‍ നിന്ന് യുവന്റസുമാണ് ഇംഗ്ലീഷ് ടീമുകള്‍ക്ക് പുറമെ പോരാടുന്നത്.


Next Story

RELATED STORIES

Share it