News

അഞ്ചാം സ്വര്‍ണബൂട്ട് സ്വന്തമാക്കി മെസ്സി; 'താന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല'

അഞ്ചാം സ്വര്‍ണബൂട്ട് സ്വന്തമാക്കി  മെസ്സി; താന്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല
X

മാഡ്രിഡ്: തനിക്ക് മികച്ചൊരു കരിയറുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇതിഹാസ താരം ലയണല്‍ മെസ്സി. കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം അഞ്ചാംതവണയും സ്വീകരിക്കവെയാണ് മെസ്സിയുടെ പ്രസ്താവന. 68 മല്‍സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് മെസി കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കായി നേടിയത്.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്, ടോട്ടന്‍ഹാം സൂപ്പര്‍ താരം ഹാരി കെയ്ന്‍ എന്നിവരാണ് ഗോളടിയില്‍ മെസിക്ക് പിന്നില്‍. യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവര്‍ക്ക് ലഭിക്കുന്നതാണ് ഗോള്‍ഡന്‍ ബൂട്ട്.അതേസമയം, യുവന്റസിന് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ പുരസ്‌കാരം ഇതുവരെ നാല് തവണ മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.




Next Story

RELATED STORIES

Share it