Latest News

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം; 11 സര്‍വീസുകള്‍ റദ്ദാക്കി

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം; 11 സര്‍വീസുകള്‍ റദ്ദാക്കി
X

തിരുവനന്തപുരം: കന്യാകുമാരി റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വന്‍ നിയന്ത്രണം. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ 11 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും എട്ടു സര്‍വീസുകള്‍ ഭാഗികമായും നിയന്ത്രിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇരണിയല്‍ യാര്‍ഡില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലേക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് ബുദ്ധിമുട്ട് നേരിടുക.

കൊല്ലം-നാഗര്‍കോവില്‍, നാഗര്‍കോവില്‍-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ പാസഞ്ചര്‍ ട്രെയിനുകള്‍ ഏപ്രില്‍ ഒന്നു, രണ്ടു തിയ്യതികളില്‍ റദ്ദാക്കി. പുനലൂര്‍-കന്യാകുമാരി പാസഞ്ചറും കന്യാകുമാരി-കൊല്ലം മെമു സര്‍വീസുകളും നിശ്ചിത ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. അതേസമയം, ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ചില ട്രെയിനുകള്‍ കൊല്ലം അല്ലെങ്കില്‍ തിരുവനന്തപുരം വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്.

പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ യാത്രയ്ക്ക് മൂന്‍പ് ട്രെയിന്‍ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it