- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉയരുന്നു; മൂന്നാറില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ അള്‍ട്രാവയലറ്റ് (യുവി) രശ്മികളുടെ തോത് ഉയരുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്‌റ്റേഷനുകളിലെ തല്‍സമയ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന യുവി സൂചിക ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇവിടെ സൂചിക ഒന്‍പത് വരെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലും സൂചിക എട്ടായി രേഖപ്പെടുത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. കൊട്ടാരക്കര, ഒല്ലൂര്‍, കളമശേരി എന്നിവിടങ്ങളില്‍ സൂചിക ഏഴായതിനാല്‍ യെല്ലോ അലേര്‍ട്ടും ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ ആറായി തുടരുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
യുവി സൂചിക ആറു മുതല്‍ ഏഴു വരെ യെല്ലോ അലേര്‍ട്ടും എട്ടു മുതല്‍ പത്തു വരെ ഓറഞ്ച് അലേര്‍ട്ടും 11ന് മുകളിലായാല്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക. തുടര്‍ച്ചയായി യുവി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് പകല്‍ 10 മുതല്‍ മൂന്നു വരെ സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് സുരക്ഷിതമാണ്. മലമ്പ്രദേശങ്ങളിലും ജലാശയങ്ങള്‍ക്കും സമീപ പ്രദേശങ്ങളിലും യുവി രശ്മികളുടെ പ്രതിഫലനം കൂടുതലായതിനാല്‍ ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















