Football

ചാംപ്യന്‍സ് ലീഗ്; മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് യങ് ബോയിസ് എതിരാളികള്‍

സൂപ്പര്‍ താരം എഡിസണ്‍ കവാനി പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങില്ല.

ചാംപ്യന്‍സ് ലീഗ്; മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് യങ് ബോയിസ് എതിരാളികള്‍
X


മാഞ്ച്‌സറ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ ചാംപ്യന്‍സ് ലീഗ് സീസണിന് ഇന്ന് തുടക്കമാവും. ഗ്രൂപ്പ് എഫില്‍ സ്വിറ്റ്‌സര്‍ലാന്റ് ക്ലബ്ബ് യങ് ബോയിസാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്റില്‍ ഇന്ത്യന്‍ സമയം 10.15ന് മല്‍സരം ആരംഭിക്കും. ഇന്ത്യയില്‍ സോണി ടെന്‍1 എസ്ഡി ആന്റ് എച്ച് ഡിയില്‍ സംപ്രേക്ഷണം ചെയ്യും.


സൂപ്പര്‍ താരം എഡിസണ്‍ കവാനി പരിക്കിനെ തുടര്‍ന്ന് ഇന്ന് യുനൈറ്റഡിനായി ഇറങ്ങില്ല.റൊണാള്‍ഡോയെ മുന്‍നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് സോള്‍ഷ്യറുടെ ടീം ഇന്നിറങ്ങുക. മറ്റ് മല്‍സരങ്ങളില്‍ യുവന്റസ് മാല്‍മോ എഫ്എഫിനെയും ലില്ലെ വോള്‍ഫ്ബര്‍ഗിനെയും വിയ്യാറല്‍ അറ്റ്‌ലാന്റയെയും നേരിടും.




Next Story

RELATED STORIES

Share it