Football

യൂറോ കപ്പ്; പോളണ്ടിനെ കീഴടക്കി നെതര്‍ലന്‍ഡ്‌സ്; ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി സ്ലൊവേനീയ

യൂറോ കപ്പ്; പോളണ്ടിനെ കീഴടക്കി നെതര്‍ലന്‍ഡ്‌സ്; ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി സ്ലൊവേനീയ
X

ഹാംബര്‍ഗ്: യൂറോ കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ പോളണ്ടിനെ 2-ന് കീഴടക്കി നെതര്‍ലന്‍ഡ്‌സ്. കരുത്തരായ നെതര്‍ലന്‍ഡ്‌സിനായിരുന്നു ആധിപത്യമെങ്കിലും പോളണ്ടാണ് ആദ്യം ഗോളടിച്ചത്. കോര്‍ണര്‍ കിക്കില്‍നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഒന്നിനു പകരം രണ്ടു ഗോള്‍ തിരിച്ചടിച്ചാണു നെതര്‍ലന്‍ഡ്സ് കളി സ്വന്തമാക്കിയത്.

16ാം മിനിറ്റില്‍ ആദം ബുക്‌സ ഗോള്‍ നേടി പോളണ്ടിനെ മുന്നിലെത്തിച്ചു. 29ാം മിനിറ്റില്‍ കോഡി ഗാക്‌പോ, 83ാം മിനിറ്റില്‍ വെഗോര്‍സ്റ്റ് എന്നിവര്‍ ഡച്ചുകാര്‍ക്കു വേണ്ടി വല കുലുക്കി. 81-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ വെഗോര്‍സ്റ്റിലൂടെയാണു നെതര്‍ലന്‍ഡ്‌സ് വിജയഗോള്‍ നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ഇല്ലാതെയാണു പോളണ്ട് കളത്തിലിറങ്ങിയത്.


ഗ്രൂപ്പ് സിയില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെ 1-1ന് സ്ലൊവേനിയ സമനിലയില്‍ പിടിച്ചുകെട്ടി. ഡെന്‍മാര്‍ക്കിനായി ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍ 17ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. 77ാം മിനിറ്റില്‍ ജാന്‍സാ സ്ലൊവേനിയക്കായി സമനില ഗോള്‍ നേടി.




Next Story

RELATED STORIES

Share it