Football

ലോകകപ്പ് യോഗ്യത; ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും ജയിച്ചു

സിറ്റി താരം ഫെറാന്‍ ടോറസ്, ഒലമോ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.

ലോകകപ്പ് യോഗ്യത; ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും ജയിച്ചു
X


പാരിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മല്‍സരത്തില്‍ ഫ്രാന്‍സിനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മികച്ച ജയം. കസാഖിസ്ഥാനെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു. ഉസ്മാനെ ഡെംബലേ, മാലി എന്നിവരാണ് ഫ്രഞ്ച് സ്‌കോറര്‍മാര്‍. മല്‍സരത്തില്‍ യുനൈറ്റഡ് താരം ആന്റണി മാര്‍ഷ്യലിന് പരിക്കേറ്റു. ജോര്‍ജ്ജിയയെ 2-1നാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. സിറ്റി താരം ഫെറാന്‍ ടോറസ്, ഒലമോ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ സ്‌പെയിന്‍ ലോകകപ്പ് യോഗ്യതാമല്‍സരങ്ങളില്‍ ഇതുവരെ തോല്‍വി നേരിട്ടിട്ടില്ല. അല്‍ബേനിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഹാരി കെയ്ന്‍, മൗണ്ട് എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. ഇന്ന് നടന്ന മറ്റൊരു ത്രില്ലറില്‍ മാള്‍ഡോവയെ എതിരില്ലാത്ത എട്ട് ഗോളിന് ഡെന്‍മാര്‍ക്ക് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it