Football

വിരമിക്കല്‍; വ്യക്തമായ സൂചന നല്‍കി നെയ്മര്‍

തോല്‍വിക്ക് ശേഷം കണ്ണീര്‍ വാര്‍ത്ത ബ്രസീലിയന്‍ സുല്‍ത്താനെ ആശ്വസിപ്പിക്കാന്‍ താരങ്ങള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.

വിരമിക്കല്‍; വ്യക്തമായ സൂചന നല്‍കി നെയ്മര്‍
X


ദോഹ: ഖത്തര്‍ ലോകകപ്പോടെ വിരമിക്കുമെന്ന പ്രഖ്യാപിച്ച ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മര്‍ തീരുമാനവുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചന നല്‍കി. വിരമിക്കലുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് താരം മല്‍സര ശേഷം അറിയിച്ചു. വിരമിക്കണമോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ലോകകപ്പിലെ തോല്‍വി ഒരു ദുസ്വപ്‌നം പോലെ തോന്നുന്നു.അംഗീകരിക്കാന്‍ കഴിയുന്നില്ല. എന്താണ് നടന്നതെന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ടീം നന്നായി കളിച്ചു. ഫുട്‌ബോളാണ് അന്തിമ വിധി നിമിഷങ്ങള്‍ കൊണ്ട് മാറാം. ബ്രസീലിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് മുക്തരാവാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും സമയമെടുക്കുമെന്നും നെയ്മര്‍ വ്യക്തമാക്കി. 31 കാരനായ നെയ്മര്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും വമ്പന്‍ തിരിച്ച് വരവ് നടത്തിയാണ് നെയ്മര്‍ ടീമിനെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. തോല്‍വിക്ക് ശേഷം കണ്ണീര്‍ വാര്‍ത്ത ബ്രസീലിയന്‍ സുല്‍ത്താനെ ആശ്വസിപ്പിക്കാന്‍ താരങ്ങള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it