Football

ബയേണും വോള്‍വ്‌സും യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍

രണ്ടാം പാദത്തില്‍ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ബയേണും വോള്‍വ്‌സും യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍
X

ലണ്ടന്‍: ബയേണ്‍ ലെവര്‍കൂസനും വോള്‍വ്‌സും സെവിയ്യയും യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദത്തില്‍ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലുമായി 4-1ന്റെ ജയമാണ് ബയേണ്‍ നേടിയത്. മുന്‍ ഇംഗ്ലണ്ട് താരം ജെറാഡ് കോച്ചായ റേഞ്ചേഴ്‌സിനെ ആദ്യപാദത്തില്‍ 3-1ന് ബയേണ്‍ തോല്‍പ്പിച്ചിരുന്നു.

മറ്റൊരു മല്‍സരത്തില്‍ ഒളിമ്പിയാക്കോസിനെ 10ത്തിന് തകര്‍ത്ത് ഇംഗ്ലിഷ് ക്ലബ്ബ് വോള്‍വ്‌സും ക്വാര്‍ട്ടറില്‍ കടന്നു. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലായിരുന്നു. പെനാല്‍റ്റിയിലൂടെ എട്ടാം മിനിറ്റില്‍ ജിമന്‍സാണ് വോള്‍വ്‌സിന്റെ ഏക ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ തോല്‍പ്പിച്ച് സ്പാനിഷ് ക്ലബ്ബ് സെവിയ്യ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ച് തവണ യൂറോപ്പാ ലീഗ് ചാംപ്യന്‍മാരായ സെവിയ്യയുടെ ക്വാര്‍ട്ടറിലെ എതിരാളി വോള്‍വ്‌സാണ്.


Next Story

RELATED STORIES

Share it