റൊണാള്‍ഡോയെ എന്ത് കൊണ്ട് കളിപ്പിച്ചില്ല; ടെന്‍ ഹാഗിന്റെ മറുപടി
യുനൈറ്റഡിനായി സാന്റോസ് ഒരു ഗോളും ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളും നേടി.

മാഞ്ചസ്റ്റര്‍: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എന്തുകൊണ്ട് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ കളിപ്പിച്ചില്ലെന്നതിന് മറുപടിയുമായി കോച്ച് എറിക് ടെന്‍ ഹാഗ്. സിറ്റിയോട് 6-3ന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടെന്‍ ഹാഗ് മറുപടിയുമായി രംഗത്ത് വന്നത്. ടീമിന്റെ ജയമായിരുന്നു പ്രധാനമെന്നും ഒരു പോയിന്റ് നഷ്ടപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോച്ച് വ്യക്തമാക്കി. റൊണാള്‍ഡോയോട് യാതൊരു ബഹുമാനക്കുറവും കാണിച്ചില്ല. മറ്റ് നിരവധി താരങ്ങളെ സബ്ബ് ചെയ്തു. എന്നിട്ടും തോല്‍വി നേരിട്ടു. യുനൈറ്റഡും റൊണാള്‍ഡോയും ഉടന്‍ ഫോമിലേക്ക് തിരിച്ചുവരുമെന്നും ഹാഗ് അറിയിച്ചു. മല്‍സരത്തില്‍ സിറ്റിയ്ക്കായി ഹാലന്റ്, ഫോഡന്‍ എന്നിവര്‍ ഹാട്രിക്ക് നേടി. ഹാലന്റ് രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. യുനൈറ്റഡിനായി സാന്റോസ് ഒരു ഗോളും ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളും നേടി.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT