Football

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് സമനില; ക്രിസ്റ്റല്‍ പാലസ് കുതിക്കുന്നു

. ഇന്ന് നടന്ന മല്‍സരത്തില്‍ 1-1നാണ് വെസ്റ്റ് ഹാം സിറ്റിയെ പിടിച്ചുകെട്ടിയത്.

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് സമനില; ക്രിസ്റ്റല്‍ പാലസ് കുതിക്കുന്നു
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് വെസ്റ്റ് ഹാം. ഇന്ന് നടന്ന മല്‍സരത്തില്‍ 1-1നാണ് വെസ്റ്റ് ഹാം സിറ്റിയെ പിടിച്ചുകെട്ടിയത്. 18ാം മിനിറ്റില്‍ അന്റോണിയയിലൂടെ വെസ്റ്റ് ഹാമാണ് ലീഡെടുത്തത്. രണ്ടാം പകുതിയിലാണ് സിറ്റി സമനില ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഫില്‍ ഫോഡനാണ് സിറ്റിക്ക് സമനില നല്‍കിയത്. ആദ്യ ഇലവനില്‍ സ്ഥാനം നേടിയ സെര്‍ജിയോ അഗ്വേറയ്ക്ക് ഫോം കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്വേറയെ പിന്‍വലിച്ച് ഗ്വാര്‍ഡിയോള ഫോഡനെ ഇറക്കുകയായിരുന്നു. പരിക്കില്‍ നിന്നും മോചിതനായ അഗ്വേറ ഫോം വീണ്ടെടുത്തിട്ടില്ല. ലീഗില്‍ സിറ്റി 12ാം സ്ഥാനത്തും വെസ്റ്റ് ഹാം 11ാം സ്ഥാനത്തുമാണ്. മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചു. റിഡേവാള്‍ഡ്, വില്‍ഫ്രഡ് സാഹ എന്നിവരാണ് പാലസിനായി സ്‌കോര്‍ ചെയ്തത്. ഒരു ഗോളിന് പിറകെ സാഹാ ഒരു അസിസ്റ്റും നല്‍കി. പാലസ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ലീഡ്‌സ് യുനൈഡ് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് ഫ്രാങ്ക്ഫര്‍ട്ടിനെതിരേ അഞ്ച് ഗോള്‍ ജയം. സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ സാനെയും മുസലാലയും ഗോള്‍ നേടി.


ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയ്ക്ക് വീണ്ടും തോല്‍വി. 3-1ന് സംമ്പഡോറിയയോടാണ് അറ്റ്‌ലാന്റ തോറ്റത്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ജിനോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.





Next Story

RELATED STORIES

Share it