Football

സ്‌നൈഡര്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

സ്‌നൈഡര്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X

ആംസ്റ്റര്‍ഡാം: മുന്‍ ഹോളണ്ട് മധ്യനിര താരം വെസ്‌ലി സ്‌നൈഡര്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 17 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് 35കാരനായ സ്‌നൈഡര്‍ ഇന്ന് വിരാമമിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ദേശീയ ടീമില്‍ നിന്നും താരം വിരമിച്ചിരുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് സ്‌നൈഡര്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്. കോച്ചിന്റെ റോളില്‍ ഹോളണ്ടിലെ ക്ലബ്ബില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോളണ്ടിലെ അയാക്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ നിന്നാണ് സ്‌നൈഡറുടെ തുടക്കം. 2002-2007 കാലഘട്ടത്തില്‍ അയാക്‌സിനു വേണ്ടിയാണ് സ്‌നൈഡര്‍ കളിച്ചത്. തുടര്‍ന്ന് 2007-2009 കാലത്ത് റയല്‍ മാഡ്രിഡിനായും 2009-2013 സീസണില്‍ ഇന്റര്‍ മിലാനൊപ്പവും സ്‌നൈഡര്‍ കളിച്ചു. തുടര്‍ന്ന് ടര്‍ക്കിഷ് ക്ലബ്ബിനായും താരം കളിച്ചിരുന്നു. 134 തവണ രാജ്യത്തിനായി കളിച്ച സ്‌നൈഡര്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 2010 ലോകകപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പായ ഹോളണ്ട് ടീമില്‍ സ്‌നൈഡര്‍ കളിച്ചിരുന്നു. സ്‌പെയിനാണ് ഹോളണ്ടിനെ തോല്‍പ്പിച്ച് 2010ല്‍ കിരീടം നേടിയത്. റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗ കിരീടവും ഇന്ററിനൊപ്പം സീരി എ, ചാംപ്യന്‍സ് ലീഗ്, കോപ്പാ ഇറ്റാലിയ എന്നീ കിരീടങ്ങളും നേടിയിട്ടുണ്ട്. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ ഖഹ്‌റാഫാ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടിയാണ് സ്‌നൈഡര്‍ കളിച്ചിരുന്നത്.

Next Story

RELATED STORIES

Share it