Football

എംബാപ്പെയുടെ ഈഗോയ്‌ക്കെതിരേ റൂണി; 23 വയസ്സില്‍ മെസ്സി നാല് ബാലണ്‍ ഡിയോര്‍ നേടി

മെസ്സി അതിശയം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

എംബാപ്പെയുടെ ഈഗോയ്‌ക്കെതിരേ റൂണി; 23 വയസ്സില്‍ മെസ്സി നാല് ബാലണ്‍ ഡിയോര്‍ നേടി
X


പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണി. കിലിയന്‍ എംബാപ്പെയെ പോലെ അഹംങ്കാരമുള്ള ഒരു താരത്തെ ലോക ഫുട്‌ബോളില്‍ കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരം വ്യക്തമാക്കി. ലോക ഫുട്‌ബോളിലെ ഭാവി താരമായ എംബാപ്പെയ്ക്ക് 22വയസ്സാണ് പ്രായം. ഈ പ്രായത്തില്‍ ലയണല്‍ മെസ്സി ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ നാല് തവണ നേടിയത് ആരെങ്കിലും എംബാപ്പെയെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതാണെന്നും റൂണി പറഞ്ഞു.


പിഎസ്ജിയുടെ മോണ്ടിപെല്ലിയറിനെതിരായ മല്‍സരത്തില്‍ എംബാപ്പെ അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തെ ഷോള്‍ഡര്‍ കൊണ്ട് ഇടിച്ചിരുന്നു.ഇതില്‍ മെസ്സി അതിശയം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എംബാപ്പെയുടെ ഈ പ്രവൃത്തിക്കെതിരേ ആരാധകര്‍ രംഗത്ത് വന്നിരുന്നു.




Next Story

RELATED STORIES

Share it