Football

വെയ്ന്‍ റൂണി ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു; കോച്ചായി തുടരും

ഡെര്‍ബിയുടെ താല്‍ക്കാലിക കോച്ചായി തുടരുകയായിരുന്ന റൂണി.

വെയ്ന്‍ റൂണി ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു; കോച്ചായി തുടരും
X



മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ വെയ്ന്‍ റൂണി ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും രാജിവച്ചു. ഇംഗ്ലണ്ടിലെ ചാംപ്യന്‍ഷിപ്പ് ക്ലബ്ബ് ഡെര്‍ബിയിലാണ് താരം അവസാനമായി കളിച്ചത്. മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആയ 35കാരനായ റൂണി ഇനി പരിശീലകന്റെ റോളിലാണ് കാണുക. ഡെര്‍ബിയുടെ പരിശീലകനായാണ് റൂണി തുടരുക. ഡെര്‍ബിയുടെ താല്‍ക്കാലിക കോച്ചായി തുടരുകയായിരുന്ന റൂണി. കഴിഞ്ഞ വര്‍ഷമാണ് റൂണി അമേരിക്കന്‍ ക്ലബ്ബ് ഡി സി യുനൈറ്റഡ് വിട്ട് ഡെര്‍ബിയില്‍ എത്തിയത്. യുനൈറ്റഡിന് മുമ്പ് എവര്‍ട്ടണിന് വേണ്ടിയും കളിച്ചിരുന്നു. എവര്‍ട്ടണിലൂടെ കരിയര്‍ തുടങ്ങിയ റൂണി മാഞ്ച്‌സറ്റര്‍ യുനൈറ്റഡിലൂടെയാണ് പ്രശ്‌സ്തനായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയ ടീമില്‍ നിന്നും വിരമിച്ചിരുന്നു.





Next Story

RELATED STORIES

Share it