Football

ഫിര്‍മിനോ ഔട്ട്; വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ടീമില്‍

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ വിനീഷ്യസിനെ ഒഴിവാക്കിയിരുന്നു.

ഫിര്‍മിനോ ഔട്ട്; വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ടീമില്‍
X


സാവോപോളോ: ഈ മാസം നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാമല്‍സരങ്ങള്‍ക്കായുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് ലിവര്‍പൂള്‍ സൂപ്പര്‍ താരം ഫിര്‍മിനോ പുറത്ത്. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ താരത്തിന്റെ കാലിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ഫിര്‍മിനോ ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്നും ലിവര്‍പൂള്‍ അറിയിച്ചു. ഇതോടെ താരം ബ്രസീല്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായി. പകരം റയല്‍ മാഡ്രിഡിനായി ഈ സീസണില്‍ മിന്നും പ്രകടനം നടത്തുന്ന വിനീഷ്യസ് ജൂനിയറിനെ ടീമിലേക്ക് പരിഗണിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ വിനീഷ്യസിനെ ഒഴിവാക്കിയിരുന്നു. വിനീഷ്യസിനെ ടീമിലെടുക്കാത്തതിനെതിരേ കോച്ച് ടീറ്റെ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.




Next Story

RELATED STORIES

Share it