Football

വിജയ് ഹസാരെ ട്രോഫി; വത്സല്‍ ഗോവിന്ദിന് സെഞ്ചുറി നഷ്ട്ടം

മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താവാതെ 59 റണ്‍സ് നേടി.

വിജയ് ഹസാരെ ട്രോഫി; വത്സല്‍ ഗോവിന്ദിന് സെഞ്ചുറി നഷ്ട്ടം
X



ബെംഗളുരു: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടയ്‌ക്കെതിരേ കേരളം മെച്ചപ്പെട്ട നിലയില്‍ . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ തകര്‍ന്നെങ്കിലും മധ്യനിരയാണ് ഇത്തവണ കേരളത്തിന്റെ പ്രതീക്ഷ കാത്തത്. വത്സല്‍ ഗോവിന്ദാണ് (95) കേരളത്തിന്റെ ടോപ് സ്‌കോറര്‍. അഞ്ച് റണ്‍ അകലെ വച്ച് താരത്തിന് സെഞ്ചുറി നഷ്ടമായി. സച്ചിന്‍ ബേബി 54 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താവാതെ 59 റണ്‍സ് നേടി. അഭിമന്യു മിഥുനാണ് കര്‍ണാടകയ്ക്കായി അഞ്ച് വിക്കറ്റ് നേടിയത്. റോബിന്‍ ഉത്തപ്പ (0), സഞ്ജു സാംസണ്‍ (3),ജലജ് സക്‌സേന(5) എന്നിവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.




Next Story

RELATED STORIES

Share it