Football

കോപ്പാ അമേരിക്ക; സെല്‍ഫ് ഗോള്‍ തുണയായി; ഉറുഗ്വെയ്ക്ക് സമനില

ആദ്യ മല്‍സരത്തിലും ചിലിക്ക് സമനില ആയിരുന്നു.

കോപ്പാ അമേരിക്ക; സെല്‍ഫ് ഗോള്‍ തുണയായി; ഉറുഗ്വെയ്ക്ക് സമനില
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വെയ്ക്ക് സമനില. ചിലിക്കെതിരേയാണ് ഉറുഗ്വെ സമനില പിടിച്ചത്. ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയോട് തോറ്റ ഉറുഗ്വെ ഇന്ന് ചിലിയേക്കാള്‍ ആധിപത്യം നേടിയിരുന്നു. എഡ്വാര്‍ഡോ വര്‍ഗാസിലൂടെ 26ാം മിനിറ്റിലാണ് ചിലിയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ ആര്‍തുറോ വിദാല്‍ 66ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ അടിച്ചത് ഉറുഗ്വെയ്ക്ക് തുണയായി. ഗോളടിക്കാന്‍ ശ്രമിച്ച സുവാരസിന്റെ ശ്രമത്തിനിടെയായിരുന്നു ചിലി താരം വിദാലിന്റെ ഗോള്‍. ആദ്യ മല്‍സരത്തിലും ചിലിക്ക് സമനില ആയിരുന്നു.




Next Story

RELATED STORIES

Share it