Football

ഇംഗ്ലണ്ടിന് ഇന്ന് ഇറ്റാലിയന്‍ വെല്ലുവിളി; ജര്‍മ്മനിക്ക് ഹംഗറി

മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം.

ഇംഗ്ലണ്ടിന് ഇന്ന് ഇറ്റാലിയന്‍ വെല്ലുവിളി; ജര്‍മ്മനിക്ക് ഹംഗറി
X

റോം: നേഷന്‍സ് ലീഗില്‍ ആദ്യ ജയത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. ഗ്രൂപ്പ് എത്രീയില്‍ (സി) ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. രാത്രി 12.45നാണ് മല്‍സരം. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ ഹംഗറിയോട് ഞെട്ടിക്കുന്ന തോല്‍വി ഇംഗ്ലണ്ട് നേരിട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ ജര്‍മ്മനിയോട് ഇംഗ്ലണ്ട് സമനില വഴങ്ങിയിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഹംഗറി ജര്‍മ്മനിയെ നേരിടും.


മറ്റ് മല്‍സരങ്ങളില്‍ ഹോളണ്ട് പോളണ്ടിനെയും ബെല്‍ജിയം വെയ്ല്‍സിനെയും നേരിടും. ഉക്രെയ്‌ന് എതിരാളി അര്‍മേനിയയും തുര്‍ക്കിക്ക് എതിരാളി ലക്‌സംബര്‍ഗുമാണ്. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം. സോണി ലൈവ്, ഒടിടി, ജിയോ ടിവി എന്നിവയില്‍ ഓണ്‍ലൈനായും കളി കാണാം.




Next Story

RELATED STORIES

Share it