Football

നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട്

ഗ്രൂപ്പില്‍ ജയമില്ലതെ രണ്ട് സമനിലയുമായി ത്രീലയണസ് അവസാന സ്ഥാനത്താണ്.

നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട്
X

ബെര്‍ലിന്‍: നേഷന്‍സ് ലീഗിലെ വമ്പന്‍മാരുടെ ജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഇന്ന് ഗ്രൂപ്പ് എത്രിയില്‍ നടന്ന രണ്ട് മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ട് - ഇറ്റലി മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. പന്തടക്കത്തില്‍ ഇംഗ്ലണ്ട് 59ശതമാനം മുന്നിട്ട് നിന്നിരുന്നു. ഗോളിനായുള്ള ടാര്‍ഗറ്റിലും ഇംഗ്ലണ്ട് മുന്നിട്ട് നിന്നു. എന്നാല്‍ ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഗ്രൂപ്പില്‍ ജയമില്ലതെ രണ്ട് സമനിലയുമായി ത്രീലയണസ് അവസാന സ്ഥാനത്താണ്. മൂന്ന് സമനിലയുമായി ജര്‍മ്മനി മൂന്നാം സ്ഥാനത്താണ്.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഹംഗറി കരുത്തരായ ജര്‍മ്മനിയെ 1-1 സമനിലയില്‍ പിടിച്ചു. ആറാം മിനിറ്റില്‍ ഹംഗറിയും ഒമ്പതാം മിനിറ്റില്‍ ജര്‍മ്മനിയും സ്‌കോര്‍ ചെയ്തു. പിന്നീട് ജര്‍മ്മനി ഏറെ നേരം പന്ത് കൈവശം വച്ചെങ്കിലും ഗോളിലേക്കുള്ള ശ്രമങ്ങള്‍ നടന്നില്ല. ഹംഗറി 11ഓളം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.




Next Story

RELATED STORIES

Share it