Football

യൂറോ സ്‌പെയിനിന് രക്ഷയില്ല; പോളണ്ടിനോട് സമനില

എന്നാല്‍ 54ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് സമനില ഗോള്‍ നേടുകയായിരുന്നു.

യൂറോ സ്‌പെയിനിന് രക്ഷയില്ല; പോളണ്ടിനോട്  സമനില
X


മാഡ്രിഡ്: യൂറോ കപ്പില്‍ ഒരു ജയം നേടാനാവാതെ സ്‌പെയിന്‍. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ പോളണ്ടാണ് സ്‌പെയിനിന് തിരിച്ചടി നല്‍കിയത്. സ്‌പെയിനിനെ പോളണ്ട് 1-1നാണ് കുടുക്കിയത്. ആല്‍വാരോ മൊറാട്ടയിലൂടെ 25ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 54ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് സമനില ഗോള്‍ നേടുകയായിരുന്നു. ഈ സമനിലയോടെ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മല്‍സരം ഏവര്‍ക്കും നിര്‍ണ്ണായകമാവും. ഗ്രൂപ്പില്‍ സ്വീഡന്‍, സ്ലൊവാക്കിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള. സ്‌പെയിനും പോളണ്ടുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.




Next Story

RELATED STORIES

Share it