Football

യൂറോ കപ്പ്; ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇറ്റലി; തുര്‍ക്കിക്കെതിരേ സ്വിസ്

മൂന്ന് മല്‍സരത്തിലും തോറ്റ തുര്‍ക്കി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

യൂറോ കപ്പ്; ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇറ്റലി; തുര്‍ക്കിക്കെതിരേ സ്വിസ്
X


റോം: യൂറോ കപ്പില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇറ്റലി. ഗ്രൂപ്പ് എയില്‍ വെയ്ല്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി തോല്‍പ്പിച്ചത്. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ചാണ് ഇറ്റലി ഗ്രൂപ്പ് ചാംപ്യന്‍മാരായത്.നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇറ്റലി പ്രമുഖരെ പുറത്തിരുത്തിയാണ് ഇന്ന് ഇറങ്ങിയത്. വെയ്ല്‍സിനെതിരേ മികച്ച ആധിപത്യത്തോടെയായിരുന്നു അവരുടെ ജയം. പെസ്സിനയാണ് 39ാം മിനിറ്റില്‍ ഇറ്റലിയുടെ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള വെയ്ല്‍സും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കിയെ 3-1ന് സ്വിറ്റ്‌സര്‍ലാന്റ് തോല്‍പ്പിച്ചു. വെയ്ല്‍സിന്റെ അത്ര തന്നെ പോയിന്റുള്ള സ്വിസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്ന് മല്‍സരത്തിലും തോറ്റ തുര്‍ക്കി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്വിറ്റസര്‍ലാന്റിനായി സെഫെറോവിക്ക് ഒരു ഗോളും ഷാഖിരി ഇരട്ട ഗോളും നേടി.




Next Story

RELATED STORIES

Share it