Football

യൂറോ കപ്പ്; ജര്‍മ്മനിയെ വീഴ്ത്തി ലോകചാംപ്യന്‍മാര്‍ തുടങ്ങി

ജര്‍മ്മനിക്കായി മുള്ളറും ഗുണ്‍ഡോങും അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

യൂറോ കപ്പ്; ജര്‍മ്മനിയെ വീഴ്ത്തി ലോകചാംപ്യന്‍മാര്‍ തുടങ്ങി
X


മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നടന്ന ഫ്രാന്‍സ്-ജര്‍മ്മനി പോരാട്ടത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാര്‍ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പടയുടെ ജയം. 20ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം മാറ്റ്‌സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിനെ ജയത്തിലേക്ക് നയിച്ചത്. എന്നാല്‍ മല്‍സരത്തില്‍ ഫ്രഞ്ച് പടയ്ക്ക് തന്നെയായിരുന്നു ആധിപത്യം. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും അവര്‍ തന്നെയായിരുന്നു. പോള്‍ പോഗ്‌ബെ നല്‍കിയ പാസ് തിയോ ഫെര്‍ണാണ്ടസ് ഗോള്‍ മുഖത്തേക്ക് അടിക്കവെ ഡിഫന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹമ്മല്‍സ് സ്വന്തം വലയിലേക്ക് പന്ത് വീഴ്ത്തിയത്.പോള്‍ പോഗ്‌ബെ ഫ്രാന്‍സിനായി ഇന്ന് മികച്ച ഫോമിലായിരുന്നു. ജര്‍മ്മനിക്കായി മുള്ളറും ഗുണ്‍ഡോങും അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.




Next Story

RELATED STORIES

Share it