Football

ബയേണിനെ ഹോം ഗ്രൗണ്ടിലും അട്ടിമറിച്ച് വിയ്യാറയല്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍

എന്നാല്‍ 88ാം മിനിറ്റില്‍ ചുക്കുസെയിലൂടെ വിയ്യാറയല്‍ വിജയഗോള്‍ നേടി.

ബയേണിനെ ഹോം ഗ്രൗണ്ടിലും അട്ടിമറിച്ച് വിയ്യാറയല്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍
X





ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസയിലെ പ്രമുഖരായ ബയേണ്‍ മ്യുണിക്കിനെ ഇരുപാദങ്ങളിലുമായി (2-1) പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ്ബ് വിയ്യാറയല്‍ സെമിയില്‍ പ്രവേശിച്ചു.മാഡ്രിഡില്‍ ഒരു ഗോളിന് ആദ്യപാദത്തില്‍ ജയിച്ച വിയ്യാറയല്‍ ജര്‍മ്മനിയില്‍ അതാവര്‍ത്തിച്ചു.ഇന്ന് ആദ്യം റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ സമനില പിടിച്ചിരുന്നു.



എന്നാല്‍ 88ാം മിനിറ്റില്‍ ചുക്കുസെയിലൂടെ വിയ്യാറയല്‍ വിജയഗോള്‍ നേടി. മല്‍സരത്തില്‍ വിയ്യാറയല്‍ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ബയേണിന് ഇത് ഭേദിക്കാനുമായില്ല.റെക്കോഡ് ഗോള്‍നേട്ടത്തോടെ ബയേണ്‍ തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.എന്നാല്‍ ഉനായ് എമിറിയുടെ വിയ്യാറയല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് സെമിയിലേക്ക് കയറി. പ്രീക്വാര്‍ട്ടറില്‍ യുവന്റസിനെയും വിയ്യാറയല്‍ അട്ടിമറിച്ചിരുന്നു.





Next Story

RELATED STORIES

Share it