Football

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്നും മാറ്റല്‍; അടിയന്തര യോഗം വിളിച്ച് യുവേഫാ

എന്നാല്‍ യൂറോപ്പാ ലീഗിലെ ഇന്ന് നടക്കേണ്ട മല്‍സരം റഷ്യയില്‍ തന്നെ നടക്കും.

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്നും മാറ്റല്‍; അടിയന്തര യോഗം വിളിച്ച് യുവേഫാ
X


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉടലെടുത്ത സാഹചര്യത്തില്‍ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ട സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും വേദി മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്ന് യുവേഫാ അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളടക്കം നിരവധി ടീമുകള്‍ റഷ്യയില്‍ നിന്നും ഫൈനല്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ്യ് 28ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ചാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുന്നത്. 68,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഇത്. വെംബ്ലി സ്റ്റേഡിയം, ടോട്ടന്‍ഹാം ഹോട്ട്‌സ്പൂര്‍ സ്റ്റേഡിയം, വെസ്റ്റ്ഹാം ലണ്ടന്‍ സ്റ്റേഡിയം എന്നിവയാണ് പുതിയ വേദികളുടെ ലിസ്റ്റില്‍ ഉള്ളത്. എന്നാല്‍ യൂറോപ്പാ ലീഗിലെ ഇന്ന് നടക്കേണ്ട മല്‍സരം റഷ്യയില്‍ തന്നെ നടക്കും.




Next Story

RELATED STORIES

Share it