Football

കന്നി ചാംപ്യന്‍സ് ലീഗ് കിരീടം; സിറ്റിക്ക് ട്രെബിള്‍; ഇത് പെപ്പിന് മാത്രം അവകാശപ്പെട്ടത്

2008-09 സീസണില്‍ ബാഴ്‌സയ്‌ക്കൊപ്പവും പെപ്പ് ട്രെബിള്‍ നേടിയിരുന്നു.

കന്നി ചാംപ്യന്‍സ് ലീഗ് കിരീടം; സിറ്റിക്ക് ട്രെബിള്‍; ഇത് പെപ്പിന് മാത്രം അവകാശപ്പെട്ടത്
X

ഇസ്താംബൂള്‍: ചാംപ്യന്‍സ് എന്ന കിട്ടാക്കിരീടം മാഞ്ചസ്റ്റര്‍ ഇന്ന് നേടിയതോടെ അപൂര്‍വ്വ റെക്കോഡാണ് ടീമിനെ തേടിയെത്തിയിരിക്കുന്നത്. നിരവധി തവണ ഫൈനലില്‍ എത്തിയിട്ടും കിരീടം നേടാനാവത്ത സിറ്റി ഇന്ന് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നേട്ടം സ്വന്തമാക്കിയത്. റൊഡ്രിയാണ് 68ാം മിനിറ്റില്‍ സിറ്റിയുടെ വിജയഗോള്‍ നേടിയത്. സിറ്റിയുടെ ഈ സീസണിലെ മൂന്നാം കിരീടമാണ്. പ്രീമിയര്‍ ലീഗ് കിരീടം നേടിയ സിറ്റി എഫ് എ കപ്പും നേടിയിരുന്നു. ഒരു സീസണില്‍ ട്രെബിള്‍ കിരീടം നേടിയ രണ്ടാമത്തെ പ്രീമിയര്‍ ലീഗ് ക്ലബ്ബെന്ന റെക്കോഡ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. 1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാത്രമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ കരിയറിലെ രണ്ടാം ട്രെബിള്‍ കിരീടമാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പരിശീലകനാണ് പെപ്പ്. 2008-09 സീസണില്‍ ബാഴ്‌സയ്‌ക്കൊപ്പവും പെപ്പ് ട്രെബിള്‍ നേടിയിരുന്നു.










Next Story

RELATED STORIES

Share it