Football

നെയ്മറിന് ഡബിള്‍; പെലെയുടെ റെക്കോഡിനരികെ

കൊറിയക്കെതിരേ കാനറികള്‍ 5-1ന്റെ ജയമാണ് നേടിയത്.

നെയ്മറിന് ഡബിള്‍; പെലെയുടെ റെക്കോഡിനരികെ
X


സോള്‍: ദക്ഷിണ കൊറിയക്കെതിരേ ഇരട്ട ഗോളുമായി ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തിലാണ് പിഎസ്ജി താരം ഇരട്ട ഗോളുമായി തിളങ്ങിയത്. ഗോള്‍ നേട്ടത്തോടെ നെയ്മറുടെ ബ്രസീലിനായുള്ള ഗോളുകളുടെ എണ്ണം 73ആയി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ഇതിഹാസ താരം പെലെയുടെ നേട്ടത്തിലെത്താന്‍ നെയ്മറിന് നാല് ഗോള്‍ മാത്രം മതി.


കൊറിയക്കെതിരേ കാനറികള്‍ 5-1ന്റെ ജയമാണ് നേടിയത്. നേരത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സോളിലെ 65,000 വരുന്ന കാണികള്‍ക്ക് മുന്നില്‍ തിളങ്ങിയത് നെയ്മറായിരുന്നു. റിച്ചാര്‍ലിസണ്‍, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസുസ് എന്നിവരും മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തു.





Next Story

RELATED STORIES

Share it