Football

കൊവിഡ്: തുര്‍ക്മെനിസ്ഥാന്‍ ലീഗില്‍ ഇന്ന് പന്തുരുളും; കാണികള്‍ക്കും പ്രവേശനം

മാര്‍ച്ച് 14ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ഇന്ന് മുതല്‍ അരങ്ങേറുക.

കൊവിഡ്: തുര്‍ക്മെനിസ്ഥാന്‍ ലീഗില്‍ ഇന്ന് പന്തുരുളും; കാണികള്‍ക്കും പ്രവേശനം
X

അഷ്ഗാബാദ്: കൊവിഡ് ബാധയെത്തുടര്‍ന്ന് ലോകത്ത് നിര്‍ത്തിവച്ച ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് തുര്‍ക്ക്‌മെനിസ്ഥാനില്‍ തുടക്കം. ഇന്ന് രാത്രിയാണ് തുര്‍ക്മെനിസ്ഥാനില്‍ ലീഗ് ഫുട്ബോള്‍ അരങ്ങേറുന്നത്. മാര്‍ച്ച് 14ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ഇന്ന് മുതല്‍ അരങ്ങേറുക. എന്നാല്‍, ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരമാണ് തുര്‍ക്ക്‌മെനിസ്ഥാനിലും ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് വിലക്ക് വീണത്.

മല്‍സരത്തിന് കാണികള്‍ക്കും പ്രവേശനം നല്‍കും. നേരത്തെ താജികിസ്ഥാനിലും ബെലാറസിലും ഫുട്ബോള്‍ മല്‍സരങ്ങള്‍ അരങ്ങേറിയിരുന്നു. താജികിസ്ഥാനില്‍ 5000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കാണികളെ സ്റ്റേഡിയത്തില്‍ കയറ്റി രാജ്യത്ത് മല്‍സരം നടത്തിയത് ഏറെ വിവാദമായിരുന്നു. ബെലാറസില്‍ ഇതുവരെ കൊറോണ വൈറസ് റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it