Football

ടുഷേലിന് കീഴില്‍ ചെല്‍സിക്ക് ആദ്യ ജയം; സലാഹിന് ഡബിള്‍

മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി.

ടുഷേലിന് കീഴില്‍ ചെല്‍സിക്ക് ആദ്യ ജയം; സലാഹിന് ഡബിള്‍
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ കോച്ച് തോമസ് ടുഷേലിന് കീഴില്‍ ചെല്‍സിക്ക് ആദ്യ ജയം. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ടുഷേലിന്റെ ആദ്യ മല്‍സരത്തില്‍ ചെല്‍സിക്ക് സമനിലയായിരുന്നു ഫലം. ജയത്തോടെ ചെല്‍സി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി. മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടി. വിജനല്‍ഡാമിന്റെ വകയാണ് ചെമ്പടയുടെ മൂന്നാം ഗോള്‍. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്ററിനെ 3-1ന് ലീഡ്‌സ് തകര്‍ത്തു. ലീഗില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെ ബ്രിങ്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.



Next Story

RELATED STORIES

Share it